പ്രതിസന്ധിഘട്ടത്തിലും തളരാതെ പഠിക്കണം; പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി


പേരാമ്പ്ര: യൂത്ത് കെയര്‍ പേരാമ്പ്രയും അദ്ധ്യാപകസംഘടനയായ കെ പി എസ് ടി എയും സംയുക്തമായി പേരാമ്പ്ര നിയോജകമണ്ഡലത്തിലെ 174 ബൂത്തുകളലെയും നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അക്ഷരത്തണല്‍ പദ്ധതി നിയോജകമണ്ഡലം തല ഉദ്ഘാടനം വടകര എംപി കെ.മുരളീധരന്‍ നിര്‍വ്വഹിച്ചു. യൂത്ത്‌കെയര്‍ പേരാമ്പ്ര ക്യാപ്റ്റന്‍ ആദര്‍ശ് രാവറ്റമംഗലം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍ മുഖ്യ അതിഥിയായി.

നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുനന്ദ് ശങ്കര്‍, അഖില്‍ ഹരിക്യഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ മധുക്യഷ്ണന്‍, കെ പി എസ് ടി എ പേരാമ്പ്ര സബ്ജില്ലാ സെക്രട്ടറി എ വിനോദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.