പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന; കൊയിലാണ്ടി മേഖലയില്‍ ഇന്ന് 331 പേര്‍ക്ക് കോവിഡ്


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 331 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. കൊയിലാണ്ടിയില്‍ മാത്രം എഴുപത്തിയഞ്ച് പേര്‍ക്കാണ് രോഗബാധ. ഇതിര്‍ രണ്ടു പേരുടെ ഉറവിടെ വ്യക്തമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചേമഞ്ചേരിയില്‍ മാത്രം 47 കേസുകളാണ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് മേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം ഒരുക്കിയിട്ടുണ്ട്.

കൊയിലാണ്ടിയിലെ കോവിഡ് കണക്ക് ഒറ്റനോട്ടത്തില്‍

ചേമഞ്ചേരി- 47

കൊയിലാണ്ടി -75

മൂടാടി -53
അരിക്കുളം- 25

ചെങ്ങോട്ട് -കാവ് 36

കീഴരിയൂര്‍ -9

പയ്യോളി -41

തിക്കോടി -45