പേരാമ്പ്രയിൽ കോവിഡ് സാഹചര്യം സങ്കീർണമാകുന്നു; കടുത്ത നിയന്ത്രണം, ആളുകൾ അനാവശ്യമായി പുറത്തിറങ്ങിയാൽ പിടിവീഴും, കർശന നടപടിയെന്ന് സിഐ എം.സജീവ് കുമാർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന ശക്തമാക്കുന്നു. അനാവശ്യമായി വാഹനങ്ങളിൽ കറങ്ങുന്നവരുടെ വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുമെന്നും, കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസ്സെടുക്കുമെന്നും സർക്കിൾ ഇൻസ്പെക്ടർ എം.സജീവ് കുമാർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന ചങ്ങരോത്ത്, നൊച്ചാട്, കായണ്ണ പഞ്ചായത്തുകളിൽ എസ്.ഐ മാർക്ക് ചുമതല നൽകിക്കൊണ്ട് നിരീക്ഷണം ശക്തമാക്കും. റും കോറൻറിനും, ഹോം കോറൻ്റീനും ലംഘിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കും, ഡി കാറ്റഗറിയിൽ പൊതുഗതാഗതം പൂർണ്ണമായും നിരോധിക്കും, പ്രദേശത്ത് ബൈക്ക് പെട്രോളിംഗ് നടത്തും. കോവിഡ് ജാഗ്രതാ നിർദ്ദേശങ്ങളുമായി മൈക്ക് അനൗൺസ്മെന്റ് നടത്തും. കോവിഡ് നിയമ ലംഘനത്തിന് ഇന്നലെ 16 കേസും ഇന്ന് 13 കേസും റജിസ്റ്റർ ചെയ്തതായി എസ്.ഐ എ.ഹബീബുള്ള പറഞ്ഞു.