പേരാമ്പ്രയിൽ കൊവിഡ് പരിശോധന കര്‍ശനമാക്കും; മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കും


പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പരിശോധന കർശനമാക്കാൻ പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം പിഴ ഈടാക്കാൻ യോഗത്തിൽ തീരുമാനമെടുത്തു.

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള വിലക്കും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഓണാഘോഷം വീടുകളിലായി ഒതുക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് യോഗം അഭ്യർഥിച്ചു.