പേരാമ്പ്രയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ തീരുമാനിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കുന്നതിന് തീരുമാനിച്ചു. പിആര്‍ഒ സോയൂസ് ജോര്‍ജിനെ നോഡല്‍ ഓഫീസറായി നിയമിച്ചു. വിളിക്കേണ്ട നമ്പറുകള്‍ 9846761230, 04962610575, 9605790161 തുടങ്ങിയവയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് അടിയന്തിരമായി പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് പ്രസിഡണ്ട് എന്‍.പിബാബു ഫ്ലാഗോഫ് ചെയ്യും.
10 ബെഡുകള്‍ ഉള്ള കോവിഡ് സെന്റര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കാഷ്വാലിറ്റിയിലെ ഡോക്ടര്‍മാരുടെ സേവനവും മുഴുവന്‍ സമയം ഉറപ്പ് വരുത്തിയിട്ടുണ്ട്. അത്യാവശ്യ ഘട്ടത്തില്‍ 20 ബെഡുകള്‍ കൂടി സജീകരിക്കുന്നതിന് തീരുമാനിച്ചു. മുഴുവന്‍ സമയവും നഴ്‌സിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമായ ക്ലീനിംഗ് സ്റ്റാഫിനേയും നിശ്ചയിച്ചിട്ടുണ്ട്. മാത്രമല്ല ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി പി.കെ രജിത, ബ്ലോക്ക് GEO ഷൈലേഷ് എന്നിവര്‍ക്കാണ് ചുമതല
9946606659, 9526013733 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
കോവിഡ് രോഗികള്‍ക്കായി കൗണ്‍സിലിംഗ് സെന്ററും ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ആരംഭിക്കുന്നുണ്ട്. 9745746645, 9072434323 എന്നീ നമ്പറുകളില്‍ സേവനം ലഭ്യമായിരിക്കും.