പേരാമ്പ്രയില്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു; ഇടപെടല്‍ നടത്തിയത് മന്ത്രി ടിപി രാമകൃഷ്ണന്
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തില്‍ കുടിവെള്ളപ്രശ്നത്തിന് പരിഹാരമാകുന്നു. മന്ത്രി ടി പി രാമകൃഷ്ണന് നിയമസഭയില്‍ പ്രശ്നം അവതരിപ്പിച്ചതിനെ തുടര്‍ന്ന് ‘ജലജീവന്‍’ പദ്ധതി മണ്ഡലത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ഒന്‍പത് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. തുറയൂര്‍, പേരാമ്പ്ര, ചങ്ങരോത്ത്, ചക്കിട്ടപാറ, കൂത്താളി പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
അഞ്ചു പഞ്ചായത്തുകളിലെ പതിനാലായിരം കുടുങ്ങള്ക്ക് കുടിവെള്ളം നല്കാന് 4500 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പെരുവണ്ണാമൂഴി ആസ്ഥാനമായ ജപ്പാന് കുടിവെള്ള പദ്ധതിയില്‍നിന്നാണ് ഈ പദ്ധതിക്കാവശ്യമായ വെള്ളമെത്തിക്കുന്നത്. തുറയൂര്‍ പഞ്ചായത്തിന്റെ പദ്ധതി ഇതിനോടകം പൂര്‍ത്തീകരിച്ചു. പേരാമ്പ്ര പഞ്ചായത്തില്‍ ഈ പദ്ധതിക്ക് 18.50 കോടി രൂപയാണ് ചിലവ്. ഈ വര്‍ഷാവസാനത്തോടെ മുഴുവന്‍ പഞ്ചായത്തുകളെയും ബന്ധപ്പെടുത്തി എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്നാണ് അധികൃതരുടെ വാദം.