പേരാമ്പ്രയില്‍ ബി.ജെ.പി നടത്തിയ കൊലവിളി പ്രകടനത്തില്‍ പോലീസ് കേസെടുക്കണമെന്ന് മുസ്ലിംലീഗ്
പേരാമ്പ്ര: ഹലാല്‍ ബീഫിന്റെ പേരില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്രമം നടത്തിയ സംഘപരിവാര്‍ സംഘടനകള്‍ ബഹുജനരോഷം മറികടക്കാന്‍ കൊലവിളി പ്രകടനം നടത്തി ബോധപൂര്‍വ്വം പ്രകോപനം ഉണ്ടാക്കുകയാണെന്നും, വര്ഗ്ഗീയകൊലവിളി പ്രകടനത്തിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന് മുസ്ലിം മീഗ് കൂത്താളി പഞ്ചായത്ത് നേതൃസംഗമം ആവശ്യപ്പെട്ടു. പ്രകോപനപരമായ മുദ്രാവാക്യംവിളി ബോധപൂര്‍വ്വം കലാപം ഉണ്ടാക്കാനുള്ള സംഘപരിവാര്‍ ശ്രമമാണ്. ഇക്കാര്യത്തില്‍ പോലീസ് ജാഗ്രത കാണിക്കണം.
ഹരിതരാഷ്ട്രീയം നൈതികതയുടെ വര്‍ത്തമാനം എന്ന പ്രമേയവുമായി മെയ് 24 മുതല്‍ 27 വരെ പേരാമ്പ്രയില്‍ വെച്ച് നടക്കുന്ന നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം വിജയിപ്പിക്കാന്‍ യോഗംപ രിപാടി ആവിഷ്കരിച്ചു. യോഗം ജില്ലാസെക്രട്ടറി സി.പിഎ സി.പിഎ അസീസ് ഉദ്ഘാടന ചെയ്തു. കെ.കെ സൂപ്പിഹാജി അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി കൂത്താളി പഞ്ചായത്തിലെ എല്ലാ ശാഖകളിലും പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ ചേരും. പഞ്ചായത്ത് കണ്വെന്ഷന് 18ന് കിഴക്കന്‍ പേരാമ്പ്രയില്‍ വെച്ച്നടക്കും. പഞ്ചായത്ത് പ്രചരണ ജാഥ 20ന് സംഘടിപ്പിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് ആര്.കെ മുനീര്സമ്മേളന കാര്യങ്ങള്‍ വിശദീകരിച്ചു.
മണ്ഡലം സെക്രട്ടറി പി.ടി അഷ്റഫ്, വി.കെ റഷീദ്, പി.സി ഉബൈദ്, പി.എം.ഇബ്രാഹിം, എന്‍ കെ.അസീസ്, കെ മുഹമ്മദ് ലാല്‍, വി.കെ സജീര്‍, എന്‍. കെ ഹാരിസ്, പി. പി അനസ്, ടി.കെ.ഇബ്രാഹിം, വി. മൊയ്ദീന്, കെ.ഇബ്രാഹിം, കെ.റഷീദ്,ആഷിഖ് പുല്യോട്ട്, വി.കെ അബ്ദുല്‍ ജലീല്‍ കെ, ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.ടി കുഞ്ഞമ്മദ് സ്വാഗതവും പി. അസീസ് നന്ദിയും പറഞ്ഞു.