പേരാമ്പ്രയിലും മേപ്പയ്യൂരിലും കാര്യങ്ങൾ കൈവിടുന്നു; ഇന്ന് 257 കോവിഡ് കേസുകൾ


പേരാമ്പ്ര: പേരാമ്പ്രയിലും മേപ്പയ്യൂരിലും പ്രതിദിന കൊവിഡ് കേസുകള്‍ കൂടുന്നു.ഇന്ന് സ്ഥിരീകരിച്ചത് 257 കൊവിഡ് കേസുകള്‍. സംസ്ഥാനത്തെ കൂട്ടപരിശോധനയുട ഭാഗമായി പേരാമ്പ്രയിലും പരിശോധനകളുട എണ്ണം വര്‍ധിപ്പിച്ചിരുന്നു. വരും ദിവസങ്ങളും കൊവിഡ് കണക്ക് ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍.

പേരാമ്പ്രയില്‍ മാത്രം 49 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മേഖലയില്‍ ചക്കിട്ടപ്പാറയിലാണ് കൂടുതല്‍ കൊവിഡ് കേസുകള്‍. 66 കേസുകളാണ് ചക്കിട്ടപ്പാറയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നത്തെ കണക്ക്

പേരാമ്പ്ര – 49
നൊച്ചാട് – 19
നടുവണ്ണൂര്‍ – 20
മേപ്പയ്യൂര്‍ – 45
കൂത്താളി – 7
കായണ്ണ – 22
ചക്കിട്ടപ്പാറ – 66
ചങ്ങരോത്ത് – 29

കൊവിഡ് വ്യാപനം കണക്കിലെടുത്ത് മേഖലയില്‍ നിയന്ത്രണം കര്‍ശനമാക്കി. പൊതുജനങ്ങള്‍ കൃത്യമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്.