പേരാമ്പ്ര, മേപ്പയ്യൂര്‍, കൊയിലാണ്ടി ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു


പേരാമ്പ്ര: ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. പേരാമ്പ്ര, മേപ്പയ്യൂര്‍, കൊയിലാണ്ടി ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്‌കൂളുകളിലേക്കാണ് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നത്.

പേരാമ്പ്ര വാളൂര്‍ ഗവ. യു.പി സ്‌കൂളില്‍ നിലവിലുള്ള പ്രൈമറി അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 29-ന് രാവിലെ പത്തിന്. വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളില്‍ യു.പി.എസ്.ടി. അധ്യാപക ഒഴിവുകളിലേക്കാണ് താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കൂടിക്കാഴ്ച 30-ന് രാവിലെ 11-ന്.

മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഡിസ്ട്രിബ്യൂഷന്‍ ലൈന്‍മാന്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (കെമിസ്ട്രി, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ രണ്ടിന് ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

തിക്കോടി വന്‍മുഖം ഗവ. ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ്, എല്‍.പി.എസ്.ടി ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 30-ന് 11 മണിക്ക്. അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാവുക.

കൊയിലാണ്ടി മരുതൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ പാര്‍ട്ട് ടൈം അറബി അധ്യാപകഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം 29-ന് കാലത്ത് 11 മണിക്ക് നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഈസ്റ്റ്ഹില്‍ ഗവ.ഹയര്‍ സെക്കണ്ടഡറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടഡറി വിഭാഗത്തില്‍ സുവോളജി (സീനിയര്‍), സോഷ്യോളജി (സീനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 30-ന് വൈകീട്ട് മൂന്നിന്.

അത്തോളി ജി.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ എന്‍.വി.ടി കൊമേഴ്സ്, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഓഫീസ് ഓപ്പറേഷന്‍സ് എക്‌സിക്യുട്ടീവ് എന്നീ തസ്തികകളില്‍ താത്കാലിക അധ്യാപകരെ നിയമിക്കും. കൂടിക്കാഴ്ച 30-ന് രാവിലെ പത്തിന്.

രാമനാട്ടുകര ഗവ. യു.പി സ്‌കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി, യു.പി.എസ്.ടി അഭിമുഖം 29-ന് രാവിലെ 10 മണിക്കും യു.പി. അറബിക് ഉച്ചയ്ക്ക് രണ്ടുമണിക്കും നടത്തും.

പയ്യടിമീത്തല്‍ ജി.എല്‍.പി സ്‌കൂളില്‍ അധ്യാപക കൂടിക്കാഴ്ച 29-ന് രാവിലെ 10.30-ന് നടക്കും. ഫോണ്‍: 9562183656.

ബേപ്പൂര്‍ ഗവ. എല്‍.പി സ്‌കൂളി(വെസ്റ്റ്)ല്‍ എല്‍.പി.എസ്.ടി.യുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 30-ന് രാവിലെ പത്തരയ്ക്ക്.

താമരശ്ശേരിയിലെ പരപ്പന്‍പൊയില്‍ രാരോത്ത് ഗവ. മാപ്പിള ഹൈസ്‌കൂളില്‍ യു.പി, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് (ഹിന്ദി), ഹൈസ്‌കൂള്‍ ഉറുദുവിഭാഗങ്ങളില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. യു.പി.എസ്.ടി തസ്തികയിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്കും ജൂനിയര്‍ ലാംഗ്വേജ് (ഹിന്ദി), ഹൈസ്‌കൂള്‍ ഉറുദു അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം പത്തരയ്ക്കും നടക്കും.

ഉണ്ണികുളം ജി.എം.എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി വിഭാഗം ഒരു ഒഴിവുണ്ട്. അഭിമുഖം 29-ന് രാവിലെ 10.30-ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 9744483181

തിരുവമ്പാടിയിലെ ജി.എല്‍.പി.എസ് പൂവാറന്‍തോട്, ജി.ടി. എല്‍.പി.എസ് കൂമ്പാറ, ജി.എല്‍.പി.എസ് കക്കാടംപൊയില്‍, ജി.എല്‍.പി.എസ് മഞ്ഞക്കടവ് എന്നിവിടങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ശനിയാഴ്ച രാവിലെ 10-ന് അതതു സ്‌കൂളുകളില്‍. ആനക്കാംപൊയില്‍ ഗവ. എല്‍.പി സ്‌കൂളിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച 11-ന് സ്‌കൂളില്‍.

കാരശ്ശേരിയിലെ ആനയാംകുന്ന് വി.എം.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മാത്തമാറ്റിക്‌സ് (ജൂനിയര്‍) താത്കാലിക അധ്യാപക നിയമനത്തിന് അഭിമുഖം നവംബര്‍ 1-ന് 10 മണിക്ക് നടക്കും.

കൊടുവള്ളി കളരാന്തിരി ജി.എം.എല്‍.പി സ്‌കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി തസ്തികയിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം നവംബര്‍ രണ്ടിന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന്. ഫോണ്‍: 9496029780.