പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ 100 ന് മുകളില്‍ തന്നെ; ഇന്ന് 156 പേര്‍ക്ക് രോഗബാധ, ആശങ്കയുയര്‍ത്തി അരിക്കുളത്തെയും പേരാമ്പ്രയിലെയും കൊവിഡ് വ്യാപനം, നോക്കാം വിശദമായി



പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 156 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 156 എന്ന കണക്ക്. അരിക്കുളം, പേരാമ്പ്ര എന്നീപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 19 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 19
അരിക്കുളം- 20
ചക്കിട്ടപ്പാറ – 10
ചങ്ങരോത്ത് -17
ചെറുവണ്ണൂര്‍ – 16
കായണ്ണ – 8
കീഴരിയൂര്‍-26
കൂത്താളി – 10
മേപ്പയൂര്‍ -11
നൊച്ചാട്- 14
തുറയൂര്‍ – 5

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളും അവ ഉള്‍പ്പെടുന്ന കാറ്റഗറിയും

കാറ്റഗറി ബി (ടി പി ആര്‍ 5 ശതമനത്തിനും 10 നും ഇടയില്‍)
1. ചക്കിട്ടപ്പാറ
കാറ്റഗറി സി (ടി പി ആര്‍ നിരക്ക് 10 ശതമാനത്തിവും 15 നും ഇടയില്‍)
1. പേരാമ്പ്ര
2. ചെറുവണ്ണൂര്‍
3. തുറയൂര്‍
4. അരിക്കുളം
5. നൊച്ചാട്
കാറ്റഗറി ഡി ( ടി പി ആര്‍ 15 ശതമാനത്തിന് മുകളില്‍)
1. കൂത്താളി
2. കീഴരിയ്യൂര്‍
3. ചങ്ങരോത്ത്
4. കായണ്ണ
5. മേപ്പയ്യൂര്‍