പേരാമ്പ്ര ബ്ലോക്കിന്റെ വനിതാ സ്വയം സംരഭകത്വ പദ്ധതിയിൽ ഉൾപ്പെട്ട ഇ- ഓട്ടോ ഫ്ളാഗ് ഓഫ് ചെയ്തു


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വനിതാ സ്വയം സംരഭകത്വ പദ്ധതിയിൽ ഉൾപ്പെട്ട ഇ- ഓട്ടോ ഫ്ളാഗ് ഓഫ് ചെയ്തു. പേരാമ്പ്ര എം.എൽ.എ ടി.പി.രാമകൃഷ്ണനാണ് ഇ-ഓട്ടോ ഫ്ളാഗ് ഓഫ് ചെയ്തത്.

ബ്ലോക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ പ്രസിഡന്റ് എൻ.പി.ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ.പാത്തുമ്മ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ.വിനോദൻ, പി.ടി.അഷറഫ്, സി.എം.സനാതനൻ, പ്രാശങ്കർ, ഷിബിൻ എന്നിവർ സംസാരിച്ചു.

ബി.ഡി.ഒ പി.വി.ബേബി നന്ദി രേഖപ്പെടുത്തി. പദ്ധതി പ്രകാരം 70,000 രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് സബ് സിഡി അനുവദിക്കുക. 30,000 രൂപ സംസ്ഥാന സർക്കാറിന്റെ പത്യേക ആനുകൂല്യവും ലഭ്യമാവും പൂഴിത്തോട് ഫെഡറൽ ബാങ്ക്, ചങ്ങരോത്ത് സർവ്വീസ് സഹകരണ ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങാളാണ് ലോൺ നൽകിയത്.