പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗിന്റെ നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് നടത്തി


പേരാമ്പ്ര: ജീവകാരുണ്യത്തിന്റെ മഹനീയ മാതൃക സൃഷ്ടിച്ച് പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയിലാണ് രക്തദാനം നടത്തിയത്. പേരാമ്പ്ര ടാക്‌സി സ്റ്റാന്റ് പരിസരത്ത് നിന്നാണ് രക്ത ദാനം ചെയ്യുന്ന പ്രവര്‍ത്തകര്‍ യാത്ര പുറപ്പെട്ടത്. വാഹനത്തിന്റെ ഫ്ളാഗ് ഓഫ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ആര്‍.കെ മുനീര്‍ നിര്‍വ്വഹിച്ചു.

മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് സൗഫി താഴെക്കണ്ടി അദ്ധ്യക്ഷയായി. കെ.മറിയം ടീച്ചര്‍, മുജീബ് കോമത്ത്, പി.കെ റഹീം, മൊയ്തു മൂശാരി കണ്ടി, കെ.സി ബുഷ്‌റ, കെ.പി ജമീല, ഹൈറുന്നിസ കന്നാട്ടി, ഫാത്തിമ സുഹ്‌റ, കെ.പി റസാഖ്, ഒ.പി റസാഖ്, ജമീല തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഷര്‍മ്മിന കോമത്ത് സ്വാഗതവും എ.വി സക്കീന നന്ദിയും പറഞ്ഞു.