പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നല്‍കി ഡിവൈഎഫ്‌ഐ
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നല്‍കി ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി. 2 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് ഇന്ന് കൈമാറിയത്.
ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്‌കെ സജീഷ് പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ഉപകരണങ്ങള്‍ കൈമാറി. ബ്ലോക്ക് സെക്രട്ടറി എം.ജിജേഷ് ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുത്തു.
റിസൈക്കിള്‍ കേരളാ ഫണ്ട് സമാഹരണങ്ങള്‍, ഭക്ഷണം കിട്ടാത്തവര്‍ക്ക് ഭക്ഷണം എത്തിക്കുക, ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ വളണ്ടിയര്‍ പ്രവര്‍ത്തനം, കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുക, വീടുകള്‍ സാനിറ്റയിസ് ചെയ്യുക, കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ശവസംസ്‌ക്കാരം തുടങ്ങി നിരവധി സന്നദ്ധപ്രവര്‍ത്തനമാണ് കോവിഡ് കാലത്ത് ഡിവൈഎഫ്‌ഐ യുടെ യൂത്ത് ബ്രിഗേഡ് നടപ്പിലാക്കുന്നത്.