ഇനി കളിക്കളത്തില്‍ ആരവങ്ങളുയരും; പേരാമ്പ്രയുടെ ഹൃദയങ്ങളിലേക്ക് ആവേശം പകരാന്‍ കാക്കക്കുനി സ്റ്റേഡിയം നവീകരിക്കുന്നു


കാക്കക്കുനി: കാക്കക്കുനി സ്റ്റേഡിയം നവീകരണത്തിലേക്ക്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ഉമസ്ഥതയിലാണ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണന്‍ മന്ത്രിയായിരുന്നപ്പോള്‍ കാക്കക്കുനി സ്റ്റേഡിയത്തെ മികച്ച സ്റ്റേഡിയം ആക്കി നവീകരിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

അതിന്റെ ഭാഗമായി പേരാമ്പ്ര യു എല്‍ സി സി എഞ്ചിനീയറിംഗ് വിഭാഗം കാക്കക്കുന്ന് സ്റ്റേഡിയം സന്ദര്‍ശിച്ചു. കാക്കുന്ന് സ്റ്റേഡിയം സിന്തസ്റ്റിക്ക് സ്റ്റേഡിയമാക്കുന്നതിന്റെ ഭാഗമായുള്ള സാധ്യതാ പഠനത്തിനാണ് എഞ്ചിനീയറിംഗ് വിഭാഗം സ്റ്റേഡിയം സന്ദര്‍ശിച്ചത്. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍, ബ്ലോക്ക് മെമ്പര്‍ പിടി അഷറഫ്, പി.വി ബേബി, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ സൂരജ് മുതലായവര്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് യോഗം സംഘടിപ്പിച്ചത്.