പുതിയങ്ങാടിയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച കുട്ടിയുടെ തലയ്ക്ക് പിന്നില്‍ ചതവ്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: പുതിയങ്ങാടിയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച നാലുവയസ്സുകാരിയുടെ തലയ്ക്കുപിറകില്‍ ചതവുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മാര്‍ച്ച് ഒമ്പതിനാണ് പുതിയങ്ങാടി കുഞ്ഞുമൊയ്തീന്‍തൊടി അസറുവിന്റെ മകള്‍ ജസ ഫാത്തിമ മരിച്ചത്.
വീട്ടില്‍ അടച്ചിട്ട മുറിയില്‍ കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
അസ്വഭാവിക മരണമായതിനാല്‍ പോലീസ് വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും കുടുംബം അതിനു തയ്യാറാകാതെ സംസ്‌കരിച്ചു. 11-നാണ് ആര്‍.ഡി.ഒ.യുടെ ഉത്തരവുപ്രകാരം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടമടക്കമുള്ള നടപടികള്‍ ചെയ്തത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്‍ കെ. പ്രസന്നന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടത്തിയത്.