പിടിവിട്ട് കൊയിലാണ്ടി; മേഖലയിൽ പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു, ഇന്ന് 264 പേര്‍ക്ക് കോവിഡ്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 264 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതിതീവ്ര കോവിഡ് വ്യാപനം കണക്കിലെടുത്ത് മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ചെങ്ങോട്ടുകാവിലാണ് കൊയിലാണ്ടിലെ ഏറ്റവും ഉയര്‍ന്ന കണക്ക് റിപ്പോര്‍ട്ട് ചെയ്തത്. 44 കേസുകളാണ് ഇന്ന് ചെങ്ങോട്ടുകാവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 218 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്നതു കാരണം ചേമഞ്ചേരി, അരിക്കുളം, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
കൊയിലാണ്ടിയിലെ വിശദമായ കൊവിഡ് കണക്കുകള്‍ ഇപ്രകാരം
കൊയിലാണ്ടി 54
മൂടാടി 27
അരിക്കുളം 37
ചേമഞ്ചേരി 17
ചെങ്ങോട്ട് കാവ് 44
കീഴരിയൂര്‍ 40
പയ്യോളി 28
തിക്കോടി 17