പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആലക്കാട്ട് പറമ്പത്ത് മീത്തല്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു


പേരാമ്പ്ര: ചെറുവണ്ണൂര്‍ പന്നി മുക്കിന് സമീപം പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ആലക്കാട്ട് പറമ്പത്ത് മീത്തല്‍ (എ.പി.എം) ഗംഗാധരന്‍ നായര്‍ അന്തരിച്ചു. അറുപത്തി അഞ്ച് വയസ്സായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് കല്ലോട് ഹോസ്പിറ്റലിനു ദേശീയപാതയില്‍ ബൈക്കപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: പത്മിനി (കൂത്താളി)
മക്കള്‍: ദിഗേഷ് (ചെറുവണ്ണൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈ :പ്രസിഡന്റ്), ഷിജിന
മരുമകന്‍: രഘുനാഥ്( ഗ്രാന്‍ഡ് ഹൗസ് പേരാമ്പ്ര )
സഹോദരങ്ങള്‍: ടി.കെ.ബാലക്കുറുപ്പ് (ചേനായി), രാധ (ആവള ), സുജാത (കന്നാട്ടി), വസന്ത (എടവരാട്)