പയ്യോളിയില്‍ കോവിഡ് ഡിഫെന്‍സ് ടീം ഉദ്ഘാടനം ചെയ്തു


പയ്യോളി: ദിശ പയ്യോളിയുടെ നേതൃത്വത്തില്‍ കോവിഡ് മഹാമാരിക്കെതിരെ ഡിഫെന്‍സ് ടീം രൂപീകരിച്ചു. പയ്യോളി നഗരസഭയിലെ 20, 21 ഡിവിഷന്റെ ഭാഗങ്ങളിലാണ് ഇതിന്റെ പ്രവര്‍ത്തനം. ദിശ കുടുംബാംഗങ്ങള്‍ നല്‍കിയ സംഭാവനയിലൂടെ 10 ഓക്‌സിമീറ്റര്‍, 25 PPE കിറ്റ്, ഫോഗിംഗ് മെഷീന്‍, സ്‌പ്രേയര്‍ എന്നിവ കൊയിലാണ്ടി നിയുക്ത എംഎല്‍എ കാനത്തില്‍ ജമീല ഏറ്റുവാങ്ങി നാടിന് സമര്‍പ്പിച്ചു.

ചടങ്ങില്‍ ദിശ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ കെ.ടി. അധ്യക്ഷത വഹിച്ചു. സി പി ഐ എം ജില്ലാ കമ്മറ്റി മെമ്പറും ഡിവിഷന്‍ കൗണ്‍സിലറുമായ ടി. ചന്ദു മാസ്റ്റര്‍, കെ.ടി. ലിഖേഷ്, അജ്മല്‍ എം.വി, എ.രാഘവന്‍ മാസ്റ്റര്‍, പിവി അനില്‍ കുമാര്‍, എന്നിവര്‍ സംസാരിച്ചു.