പയ്യോളി നഗരസഭയിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ പുഴുക്കളെ കണ്ടെത്തി; പ്രതിഷേധിച്ച് നാട്ടുകാർ
പയ്യോളി: പയ്യോളി നഗരസഭ വിതരണംചെയ്യുന്ന കുട്ടിവെള്ളത്തിൽ പുഴുക്കളെ കണ്ടെത്തിയതായി ആക്ഷേപം. നഗരസഭയിലെ 26, 27, 28 ഡിവിഷനുകളിൽ വിതരണം ചെയ്ത വെള്ളത്തിലാണ് ചത്ത പുഴുക്കളെ കണ്ടെത്തിയത്. നാട്ടുകാർ വെള്ളം വിതരണം ചെയ്ത വാഹനം തടഞ്ഞ് പ്രതിഷേധിച്ചു.
പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ സ്ഥലത്തെത്തി. കുടിവെള്ള വിതരണം നിർത്തിവെക്കാനും നിലവിൽ വിതരണം ചെയ്ത വെള്ളം പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു. അതേ തുടർന്ന് പയ്യോളി ഹെൽത്ത് ഇൻസ്പെക്ടർ വെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ചു.
വെള്ളം വിതരണം നിർത്തിവെക്കാമെന്നും നിലവിലെ ടാങ്ക് ക്ലീൻ ചെയ്തിനു ശേഷം മാത്രമേ ഇനി വെള്ളം വിതരണം ചെയ്യുകയുള്ളൂവെന്നും നഗരസഭ ചെയർമാൻ വടക്കെയിൽ ഷഫീഖ് ഉറപ്പ് നൽകി. ഡിവിഷനിലെ ജില്ലാ മജിസ്ട്രേറ്റ് കളക്ടർക്ക് പരാതി അറിയിക്കാമെന്നും നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.