പയ്യോളി തുറശ്ശേരിക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു കാണാതായി


പയ്യോളി: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു. കുറ്റാടി പുഴയിലെ കീഴൂര്‍ തുറശ്ശേരിക്കടവില്‍ മുഴിക്കല്‍ ചീര്‍പ്പിനടുത്താണ് സംഭവം. ഞായറാഴ്ച വൈകീട്ട് 6.30 ഓടെ രണ്ട് സുഹൃത്തുക്കശോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. ഇരുപത്തി മൂന്ന് വയസ്സുള്ള മണിയൂര്‍ കുന്നത്ത് കരയിലെ ഷിഹാസിനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.

പുഴയില്‍ നാട്ടുകാരും അഗ്നി രക്ഷാസേനയും തെരച്ചില്‍ തുടങ്ങി. പയ്യോളി എസ്.ഐ വി ആര്‍ വിനീഷിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. മണിയൂര്‍ കുന്നത്തുകരയിലെ എണ്ണക്കണ്ടി സിറാജിന്‍രെ മകനാണ് ഷിഹാസ്. കീഴൂര്‍ യു പി സ്‌കൂളിന് സമീപത്തെ പച്ചക്കറി കടയിലെ ജീവനക്കാരനാണ്.