പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി


ആലപ്പുഴ: ഹരിപ്പാട് വീയപുരത്ത് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീയപുരം തടി ഡിപ്പോയ്ക്ക് സമീപത്തെ കടവിലാണ് ഇവര്‍ കുളിക്കാനിറങ്ങിയത്.
കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി പന്മന സ്വദേശികളായ സജാദ്, ഹനീഷ്, ശ്രീജിത്ത് എന്നിവരാണ് മരിച്ചത് . ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.