പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ സംഭവം; പേരാമ്പ്രയില്‍ തിരുവള്ളൂര്‍ മുരളി അറസ്റ്റില്‍


പേരാമ്പ്ര: 11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലെ പ്രതി കേരള കാമരാജ് കോണ്‍ഗ്രസ്സ് സംസ്ഥാന മുന്‍ വര്‍ക്കിങ് പ്രസിഡണ്ട് തിരുവള്ളൂര്‍ മുരളി ( 50 )യെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. 2020 ഒക്ടോബര്‍ മാസത്തിലാണ് സംഭവം നടന്നത്. എരവട്ടൂര്‍ കുണ്ടുംങ്കര മുക്കില്‍ ഫ്‌ലോര്‍ മില്ലിനായി ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നത് കാണാനെത്തിയ കുട്ടിയെ മുരളി ബലമായി കാറില്‍ കയറ്റി ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കിയെന്നാണ് കേസ്.ഏറെ കാലം ഒളിവിലായിരുന്ന മുരളി. ഇന്നലെ രാത്രി തന്ത്രപൂര്‍വം പേരാമ്പ്ര സി.ഐ. പി.എ.ബിനു മോഹന്റെ നേതൃത്വത്തിലുള്ള എസ്.ഐമാരായ കോവിന്‍.കെ.കെ, രാധകൃഷ്ണന്‍ കെ എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്നത്.