നെടുമ്പാശ്ശേരിയില്‍ ജ്യൂസില്‍ കലര്‍ത്തി സ്വര്‍ണക്കടത്ത്; ഒരാള്‍ പിടിയില്‍


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടിയോളം വില വരുന്ന രണ്ടര കിലോയോളം സ്വര്‍ണം പിടികൂടി. ബോട്ടിലില്‍ നിറച്ച മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ഫ്ലൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത് .സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്.
ആറു ബോട്ടിലുകളിലായിട്ടാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

അസിസ്റ്റന്റ് കമ്മിഷണര്‍ മൊയ്തീന്‍ നയന, സൂപ്രണ്ടുമാരായ ഷീല, മീന റാം സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വര്‍ണം പിടികൂടിയത്.ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഈ രീതിയില്‍ സ്വര്‍ണം കടത്തിയത് പിടികൂടുന്നതെന്ന് ഉദ്യോഗസ്ഥര്‍.