നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരും മണ്ഡലവും മനപാഠമാക്കി കൊയിലാണ്ടിയിലെ കൊച്ചുമിടുക്കികള്‍


കൊയിലാണ്ടി: സോഷ്യല്‍ മീഡിയയില്‍ താരമായിമാറുകയാണ് കൊയിലാണ്ടി സ്വദേളികളായ കുരുന്നുകള്‍. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ മനപാഠമാക്കി പറഞ്ഞാണ് കുട്ടികള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കൊയിലാണ്ടി സ്വദേശിനികളായ എട്ട് വയസുകാരി റിസയും ആറ് വയസുകാരി ഐറിനുമാണ് താരമായത്.

140 മണ്ഡലങ്ങളിലെയും വിജയികളായവരുടെ പേരും മണ്ഡലവും കുട്ടികൾ പറയുന്നുണ്ട്. റിസ കോതമംഗലം ജിഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. യുകെജി വിദ്യാര്‍ത്ഥിനിയാണ് ഐറിന്‍. കൊയിലാണ്ടിയിലെ ബെക്കറിന്റെയും സാബിറയുടെയും മക്കളാണ് ഇവർ.