നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തും; മദ്യനിരോധന സമിതി
കൊയിലാണ്ടി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ യുഡിഎഫ് മദ്യനിരോധനം ഉറപ്പു തരുന്നില്ലെങ്കിൽ കേരള മദ്യനിരോധന സമിതി തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമെന്ന് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വിൻസെൻ്റ് മാളിയേക്കൽ കൊയിലാണ്ടിയിൽ പറഞ്ഞു. മദ്യനിരോധന സമിതിയുടെ തെരഞ്ഞെടുപ്പ് നയവിശദീകരണ സംസ്ഥാന ജാഥയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നുഅദ്ദേഹം.
ജാഥാലീഡർ ഇയ്യച്ചേരി കുഞ്ഞി ക്കൃഷ്ണൻ, ഫാദർ വർഗീസ് മുഴുത്തേറ്റ്, വി.സി.പപ്പൻ കന്നാട്ടി, കെ.എ.ഗോവിന്ദൻ തൃശൂർ, വി.കെ ദാമോദരൻ, വേലായുധൻ കീഴരിയൂർ, വെളിപാലത്ത് ബാലൻ,
ഹമീദ് പുതുക്കുടി തുടങ്ങിയവർ സംസാരിച്ചു.