നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിച്ച് കൊയിലാണ്ടി നഗരം


 

കൊയിലാണ്ടി: ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിച്ച് കൊയിലാണ്ടി നഗരം. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. അവശ്യ സര്‍വീസുകള്‍ മാത്രമേ തുറന്നിട്ടുള്ളൂ. ഗതാഗതവും വളരെ കുറവാണ്. അത്യവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങുന്നുള്ളൂ. കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് കേസുകള്‍ കൂടുതലാണ്.

ജില്ലാ ഭരണകൂടം വലിയ രീതിയിലുള്ള നിയന്ത്രണമാണ് മേഖലയില്‍ ഒരുക്കിയത്. കൊയിലാണ്ടി മേഖലയില്‍ ഇന്നലെ മാത്രം 394 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട് കാവ്, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി, ഭാഗങ്ങളിലെല്ലാം ജനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് പൂര്‍ണനായി സഹകരിക്കുന്നുണ്ട്.