നിയന്ത്രണം ലംഘിച്ച് കോഴിക്കോട് ബീച്ചില്‍ പെരുന്നാളാഘോഷം, പ്രതികള്‍ ഓടി രക്ഷപ്പെട്ടു, വാഹനങ്ങള്‍ പിടിച്ചെടുത്തു
കോഴിക്കോട്: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കോഴിക്കോട് ബീച്ചില്‍ പെരുന്നാള്‍ ആഘോഷം. ഇരുപതോളം യുവാക്കളാണ് ബീച്ചില്‍ ഒത്തുകൂടിയത്. മാസ്ക് ധരിക്കാതെ എത്തിയ ഇവര്‍ പൊലീസിനെ കണ്ടതോടെ ഓടിരക്ഷപെട്ടു. ഇവരുടെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആഘോഷങ്ങള്‍ വീടിനുള്ളില്‍ ഒതുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
പരിശോധന കര്‍ശനമാണെന്നും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികളായ ചെറുപ്പക്കാരാണ് ബീച്ചിലെത്തിയത്. ബൈക്കിലെത്തിയ ഇവര്‍ പൊലീസിനെ കണ്ടതോടെ ഇടവഴികളിലൂടെ ഓടി രക്ഷപെട്ടു. മേഖലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കി.