നിങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലേ? ഡോക്ടറുണ്ട്, ഈ നമ്പറില്‍ വിളിക്കുക


കോഴിക്കോട്: വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്റെ സംവിധാനം കോഴിക്കോട് ജില്ലയില്‍ പുരോഗമിക്കുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി ജനങ്ങള്‍ക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം തുടങ്ങിയിരിക്കുന്നത്. വ്യക്തികള്‍ക്ക് വാട്‌സ് ആപ്പ് വോയിസ്, വീഡിയോ കാള്‍ വഴി ഡോക്ടറുടെ സേവനം ലഭ്യമാകും.

ഹോം ക്വാറന്റൈനില്‍ കഴിയുന്ന കോവിഡ് പോസിറ്റീവായ വര്‍ക്കും മറ്റ് ലക്ഷണമുള്ളവര്‍ക്കും ഈ സംരംഭം ഉപയോഗപ്പെടുത്താവുന്നതാണ്. ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍ എന്നിവര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള മെഡിക്കല്‍ ഓഫീസറുടെ പരിശോധനകള്‍ക്ക് പുറമെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ജീവിതശൈലീ രോഗങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്കുള്ള ചികിത്സകള്‍ കൃത്യമായി ലഭിക്കുന്നുവെന്നും നിയന്ത്രണ വിധേയമാണെന്നും ഉറപ്പ് വരുത്താന്‍ എല്ലാവരും ഈ സംവിധാനം പരമാവധി ഉപയോഗിക്കണം.

ശ്രീ. ബൈജു (പിഡബ്ല്യുഡി ബ്രിഡ്ജസ് അസി. എക്‌സി. എഞ്ചിനീയര്‍ ) ഡോ: ഉമേഷ് (അസി. സര്‍ജന്‍ താലൂക്ക് ഹോസ്പിറ്റല്‍ കുറ്റ്യാടി) എന്നിവരുടെ നേതൃത്വത്തില്‍ ഒരു കൂട്ടം വിദഗ്ധരായ ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് ടെലി കണ്‍സല്‍ട്ടേഷന്‍ സെല്ല് പ്രവര്‍ത്തിക്കുന്നത്. ‘

വാട്‌സാപ്പ് നമ്പറുകള്‍ : 8593000426, 8593000425, 8593000424