നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോകല്‍ : വാഹനം ഓടിച്ച ആള്‍ പിടിയില്‍


നാദാപുരം ; നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ വാഹനം ഓടിച്ച ആള്‍ അറസ്റ്റില്‍. കടമേരി തെയ്യത്താംകാട്ടില്‍ ടി.എ ഷബീറിനെ(31)യാണ് വടകര നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി. സുന്ദരനും സംഘവും അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 19നു പുലര്‍ച്ചെയാണ് പേരാമ്പ്ര പന്തീരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയില്‍ അജ്‌നാസിനെ തട്ടിക്കൊണ്ടു പോയത്.

എളയടത്ത് വോളിബോള്‍ മത്സരം കണ്ടു മടങ്ങുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
സ്വര്‍ണകവര്‍ച്ച കേസിലെ പ്രതിയാണ് അജ്‌നാസ്.