നാദാപുരത്ത് ആയുധം സ്വയം നിര്‍മിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍


നാദാപുരം : സ്വന്തമായി നിര്‍മിച്ച ആധുനിക ഉപകരണങ്ങള്‍ക്കൊണ്ട് മോഷണം നടത്തി വന്ന യുവാവ് പൊലീസ് പിടിയില്‍. കുന്നമംഗലം അരപ്പൊയില്‍ മുജീബാണ് പിടിയിലായത്.

എടച്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയത്തൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മുജീബ് ഒറ്റയ്ക്കാണ് മോഷണം നടത്തുന്നതെന്ന് പൊലീസ്.കരിപ്പൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു കാര്‍ ഷോറൂമില്‍ നിന്ന് മോഷ്ടിച്ച കാര്‍ ഉപയോഗിച്ചാണ് യാത്ര.

കൊണ്ടോട്ടിയിലും ഓര്‍ക്കാട്ടേരിയിലും മേഷണം നടത്തി. മേഷ്ടിച്ച സാധനങ്ങളുമായി ഉള്ളിയേരിയില്‍ വില്‍ക്കാന്‍ എത്തിയത് വ്യാപാരിയുടെ സംശയത്തിനിടയാക്കി. തുടര്‍ന്ന് എടച്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കാപ്പാട് ബീച്ചില്‍ വച്ചാണ് മുബീബിനെ അറസ്റ്റ് ചെയ്തത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക