നാദാപുരം സ്വദേശി റഫീഖ് ദുബായില്‍ അന്തരിച്ചു


നാദാപുരം: ഖത്തറില്‍ പ്രവാസിയായിരുന്ന നാദാപുരം പാറക്കടവ് ഉമ്മത്തൂര്‍ സ്വദേശി കളത്തിക്കണ്ടി റഫീഖ് ദുബായില്‍ അന്തരിച്ചു. നാല്‍പ്പത്തി രണ്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പത്തുവര്‍ഷത്തിലധികം ദോഹയിലെ ഇറാന്‍ സൂഖില്‍ ബിസിനസ് നടത്തിവരികയായിരുന്നു.വിസ കാന്‍സലാക്കിയതിന് ശേഷം പുതിയ വിസയില്‍ ഖത്തറിലേക്ക് തിരിച്ചുവരാന്‍ കഴിയാതിരുന്നതിനാല്‍ മൂന്നു മാസം മുമ്പാണ് ദുബായിലേക്ക് പോയത്.

ഭാര്യ ഹര്‍ഷിദ അണിയാരം. മക്കള്‍ മുഹമ്മദ് ആഷിഖ്, മുഹമ്മദ് സിനാന്‍, മുഹമ്മദ് ജിഫ്രാന്‍, ഫാത്വിമ. പിതാവ് പരേതനായ കടവത്തൂര്‍ ഞോലയില്‍ കുഞ്ഞമ്മദ് , മാതാവ് പരേതയായ ആമി. സഹോദരങ്ങള്‍ : കുഞ്ഞബ്ദുല്ല,ഷരീഫ് (ഖത്തര്‍) മുംതാസ്, പരേതരായ സുബൈദ, സുഹറ, ഇസ്മായില്‍.