നാദാപുരം വാണിമേലില്‍ വ്യാജവാറ്റ് പിടികൂടി


നാദാപുരം: വാണിമേല്‍ പുഴയോരത്ത് വ്യാജ വാറ്റ്‌ശേഖരം കണ്ടെത്തി. വാണിമേല്‍ പുഴയുടെ വിലങ്ങാട് മലയോരത്തെ കുമ്പളച്ചോലഭാഗത്ത് നടത്തിയ റെയ്ഡിലാണ് വ്യാജവാറ്റ് നിര്‍മാണത്തിനായി പാകപ്പെടുത്തിയ 130 ലിറ്റര്‍ വാഷും 750 മി.ലി. ചാരായവും കണ്ടെത്തിയത്.

ചാരായനിര്‍മാണത്തിനായി കൊണ്ടുവെച്ച രണ്ട് ഗ്യാസ് സിലിന്‍ഡറുകളും ഒരു ഗ്യാസ് സ്റ്റൗ, വാറ്റുപകരണങ്ങള്‍ എന്നിവയും പരിശോധനയില്‍ കണ്ടെടുത്തു. നാദാപുരം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.പി. ഷാജിയുടെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് കുമാര്‍, കെ. സിനിഷ്, രാഹുല്‍ ആക്കിലേരി എന്നിവര്‍ പങ്കെടുത്തു.