നാദാപുരം തൂണേരിയില്‍ ലൈന്‍മാന്‍ ഷോക്കേറ്റു മരിച്ചു


നാദാപുരം: നാദാപുരം തൂണേരിയില്‍ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. വൈദ്യുതി ലൈനില്‍ അറ്റകുറ്റപണിക്കിടെയാണ് അപകടം. തൂണേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാന്‍ പുറമേരി വിലാതപുരം സ്വദേശി ആര്‍.കെ.രജീഷാണ് മരിച്ചത്. നാല്‍പ്പത് വയസായിരുന്നു. ഇന്നു രാവിലെ തൂണേരി പട്ടാണിയിലാണ് അപകടം. അറ്റകുറ്റപണിക്കിടെ എല്‍ടി ലൈന്‍ മുകളിലേക്കു പൊട്ടി വീണു ഷോക്കേല്‍ക്കുകയായിരുന്നു.