നാട്ടുകാരുടെ കൂട്ടായ്മ, കീഴ്പയ്യൂരിൽ കൊയ്ത്ത് – ഉത്സവമാക്കി


മേപ്പയ്യൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും പെട്ട് കീഴ്പയ്യൂരിൽ വിളവെടുക്കാറായ മുഴുവൻ നെല്ലും വെള്ളത്തിൽ മുങ്ങിപ്പോയി. കൊയ്തെടുക്കുവാൻ യാതൊരു നിർവ്വാഹവുമില്ലാതെ കൃഷിക്കാർ നെല്ല് ഉപേക്ഷിക്കേണ്ടുന്ന സ്ഥിതി വന്നു. അപ്പോഴാണ് യോജിപ്പിൻ്റെ മേഖല ഉയർന്നു വന്നത്. മേപ്പയുരിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് രൂപികരിച്ച യുവാക്കളുടെ കൂട്ടായമയായ യൂത്ത് ടാസ്ക്ക് ഫോഴ്‌സ്, ഹരിത കർമ്മ കാർഷിക സേന, പാടശേഖരസമതികൾ, ഗ്രാമ പഞ്ചായത്ത്, കൃഷിക്കാർ, സന്നദ്ധ പ്രവർത്തകർ, വാർഡ് വികസന സമതി, എന്നിവർ ഒന്നിച്ചു പാടത്തിലിറങ്ങി.

പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടു് വിശാലമായ വയലിൽ ഓരോ കോണിൽ നിന്നാണ് കൊയ്ത് നടത്തിയത്. കൊയ്തെടുത്ത നെല്ല് കരക്കെത്തിക്കുന്നതിൽ യൂത്ത് ടാക്സ് ഫോഴ്സിൻ്റെയും, സന്നദ്ധ പ്രവർത്തകരുടേയും സേവനം ശ്രദ്ധേയമായി. മഴയുടെ കാഠിന്യം കുറയുകയും, വെള്ളം ഇറങ്ങുകയും ചെയ്തതു് അനുഗ്രഹമായി.

മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ കൊയ്ത്തുത്സവം ഉൽഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ബ്ലോക്ക് മെമ്പർ അഷിത നടുക്കാട്ടിൽ, വാർഡ് മെമ്പർ സറീന ഒളാറ, വികസന സമതി കൺവീനർമാരായ കെ.കെ.സുനിൽകുമാർ, എ.കെ.ബാലകൃ ഷണൻ, കെ.കെ.ചന്തു എന്നിവർ സംബന്ധിച്ചു.

കൊയ്ത്തുൽ സവത്തിന് കാർഷിക കർമസേന പ്രസിഡണ്ട് കെ.കെ.കുഞ്ഞിരാമൻ, സെക്രട്ടരി വി.കുഞ്ഞിരാമൻ കിടാവ്, ടാസ്ക്ക് ഫോഴ്സ് ജനറൽ കൺവീനർ പി.കെ.ഷിംജിത്ത്, കൺവീനർ സുരേഷ് ഓടയിൽ, പാടശേഖരസമതി സെക്രട്ടരി പുറക്കൽ സൂപ്പി, കമ്മന ഇസ്മയിൽ, കെ.എം.കൃഷണൻ, എടയിലാട്ട് ഉണ്ണി, റിൻജുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.