നഷ്ടപരിഹാര തുക മുൻകൂറായി ലഭിക്കാതെ കച്ചവട സ്ഥാപനങ്ങൾ ഒഴിയില്ല; വ്യാപാരികൾ


കൊയിലാണ്ടി: ദേശീയ പാത വികസനത്തിന്റെ ഭാഗമായി തിരുവങ്ങൂർ മുതൽ മൂരാട് വരെ ഒഴിപ്പിക്കൽ നടപടി പുരോഗമിച്ച് വരുന്ന പശ്ചാത്തലത്തിൽ സർക്കാർ ഓർഡർ പ്രകാരം പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക മുൻകൂറായി ലഭിച്ചാൽ മാത്രമേ കച്ചവട സ്ഥാപനങ്ങൾ ഒഴിഞ്ഞു കൊടുക്കുകയുള്ളു എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കളക്ടർ സാമ്പശിവറാവുമായുള്ള ഓൺലൈൻ ചർച്ചയിലാണ് വ്യാപാരികൾ നിലപാട് വ്യക്തമാക്കിയത്.

വ്യാപാരികൾ വികസനത്തിന് എതിരല്ലന്നും എന്നാൽ നാല്പതും അമ്പതും വർഷത്തിലധികമായി കച്ചവടം ചെയ്ത് ഉപജീവനം നടത്തുന്ന വളരെ ചെറിയ കച്ചവടക്കാരാണ് ഞങ്ങെളെന്നും കളക്ടറെ ഓർമപെടുത്തി. കേരള വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ ഇ. കെ സുകുമാരൻ ജനറൽ സെക്രട്ടറി ടി.പി.ഇസ്മായിൽ, സുകേഷ് എന്നിവർ പങ്കെടുത്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക