നന്മയുടെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും വിഷുപ്പുലരിയെത്തി


വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയെത്തി.
മേടമാസമടുത്താല്‍ പിന്നെ പാടത്തും തൊടിയിലുമെല്ലാം സ്വര്‍ണ്ണവര്‍ണ്ണമാണ്. സമൃദ്ധിയുടെ സൂചകങ്ങളായ കണിക്കൊന്നയും കണിവെള്ളരിയും. കണിക്കാഴ്ചകളെയൊന്നാകെ ഓട്ടുരുളിയില്‍ നിറയ്ക്കുന്നതോടെ കണിയൊരുക്കമായി. കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രതീകമാണ് വിഷു.

വിഷും നന്മയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. പുലര്‍ച്ചെ കണി കാണുമ്പോള്‍ ഓട്ടുരുളിയിലെ ഫലസമൃദ്ധിപോലാവണേ വര്‍ഷം മുഴുവന്‍ എന്ന പ്രാര്‍ഥനയാണ്. വാല്‍ക്കണ്ണാടിയിലൂടെ കാണുന്ന താന്‍ തന്നെയാണ് നിധിയും കണിയും എന്ന തിരിച്ചറിവായിരിക്കും ഹൃദയം നിറയെ. കണി കണ്ട് കൈനീട്ടം വാങ്ങും. നല്ല നാളെയെന്ന പ്രതീക്ഷയുമായി പൂത്തിരികള്‍.

‘ഏതു ധൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തില്‍ വെളിച്ചവും
മണവും മമതയും ഇത്തിരികൊന്നപ്പൂവും!’

കാലമെത്ര മാറിയാലും മനസിലൊത്തിരി കണിക്കൊന്ന സൂക്ഷിക്കുന്നവരാണ് മലയാളികള്‍. കൊവിഡ് ആശങ്കയിലും മനസ് കൊണ്ടെങ്കിലും മേടമാസത്തെ വരവേറ്റ് മലയാളി കണിയൊരുക്കുകയാണ്.

 

  1. KOYILANDYNEWS.COMവായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ വിഷുവാശംസകള്‍