നടുവണ്ണൂരില്‍ പുഴയില്‍ കുളിക്കുന്നതിനിടെ തെങ്ങുകയറ്റത്തൊഴിലാളി ഒഴുക്കില്‍പെട്ട് മരിച്ചു
നടുവണ്ണൂര്‍: നടുവണ്ണൂരില്‍ രാമന്‍പുഴയില്‍ കുളിക്കുകയായിരുന്ന തെങ്ങുകയറ്റത്തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കരുമ്പാപ്പൊയിലിലെ കല്ലാടന്‍ കണ്ടി കുനി വേണു ആണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു ഒന്നരയോടെ തെരുവത്തുകടവിലെ തടയണയില്‍ കുളിക്കുമ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്.
നാട്ടുകാര്‍ പുഴയിലിറങ്ങി തിരച്ചില്‍ നടത്തി അരമണിക്കൂറിനകം കരക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പേരാമ്പ്രയില്‍ നിന്ന് അഗ്നിരക്ഷാസേനയും രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയിരുന്നു. സൗമിനിയാണ് ഭാര്യ. അജിത്ത് മകനാണ്