ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍; കള്ളു ചെത്ത് തൊഴിലാളികള്‍ക്കും, വില്‍പ്പനക്കാര്‍ക്കും ഓണത്തിന് ധനസഹായം


തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴില്‍രഹിതരായ 813 കള്ള് ചെത്ത് തൊഴിലാളികള്‍ക്കും 501 വില്‍പ്പന തൊഴിലാളികള്‍ക്കും ഓണത്തിന് ധനസഹായം നല്‍കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. കള്ളുചെത്ത് തൊഴിലാളികള്‍ക്ക് 2500 രൂപ വീതവും വില്‍പ്പന തൊഴിലാളികള്‍ക്ക് 2000 രൂപ വീതവുമാണ് ധനസഹായം നല്‍കുകയെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കെല്ലാം കരുതലേകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എക്‌സൈസ് വകുപ്പ് ഓണ സഹായം നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി പറഞ്ഞു.