ദുരിത യാത്രയ്ക്ക് പരിഹാരം; പൊട്ടിപ്പൊളിഞ്ഞ കക്കയം ഡാം സൈറ്റ് റോഡ് ഗതാഗതയോഗ്യമാക്കി
കൂരാച്ചുണ്ട്: പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്‌കരമായ കക്കയം ഡാം സൈറ്റ് റോഡിലെ കുഴികള്‍ അടച്ച് താത്കാലികമായി ഗതാഗത യോഗ്യമാക്കി. ഇരുചക്ര വാഹനങ്ങള്‍ക്ക് യാത്രചെയ്യാന്‍പോലും പറ്റാത്ത വിധത്തില്‍ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു റോഡ്.
കെ.എസ്.ഇ.ബി.ഡാം സേഫ്റ്റി അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ റഹീം, ഹൈഡല്‍ ടൂറിസം മാനേജര്‍ കെ. ശിവദാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. കെ.എസ്.ഇ.ബി.യിലെയും ഹൈഡല്‍ ടൂറിസത്തിലെയും ജീവനക്കാര്‍ പങ്കെടുത്തു.