തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥയുടെ മാസ്‌കില്‍ ചിഹ്നം കയറിയതോടെ കിട്ടിയത് സസ്‌പെന്‍ഷന്‍


തിരുവനന്തപുരം: തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ രാഷ്ട്രീയപാര്‍ട്ടിയുടെ ചിഹ്നമുളള മാസ്‌ക് ധരിച്ച പ്രിസൈഡിങ് ഓഫീസറെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലയിലെ കൊറ്റക്കര ഗ്രാമപ്പഞ്ചായത്തിലെ നാലാം വാര്‍ഡിലെ കുളശ്ശേരി ഒന്നാം പോളിങ് സ്റ്റേഷനില്‍ പോളിങ് ഉദ്യോഗസ്ഥയായിരുന്ന കെ. സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഈ മാസം എട്ടിന് നടന്ന തെരെഞ്ഞെടുപ്പില്‍ ഇവര്‍ ബൂത്തില്‍ അരിവാള്‍ നക്ഷത്രചിഹ്നമുളള മാസ്‌ക് ധരിച്ചതിനാണ് നടപടി.