തൃശ്ശൂരിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; മകന്‍ അമ്മയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി


തൃശൂർ: തൃശ്ശൂരിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. 70 വയസുള്ള അമ്മയെ മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തൃശൂർ മാളയിലാണ് സംഭവം. കൊമ്പൊടിഞ്ഞാമാക്കൽ കണക്കൻകുഴി സുബ്രന്റെ ഭാര്യ അമ്മിണി ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മകൻ രമേശൻ (40) നെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ നേരിട്ടിരുന്ന സ്ത്രീയാണ് അമ്മിണി.