തീരദേശ ഹൈവെ; ആശങ്കകൾ പരിഹരിക്കണം


പയ്യോളി: കൊളാവിപ്പാലം-കോടിക്കൽ തീരദേശ ഹൈവെയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്കും മറ്റ് സ്ഥലമുടമകൾക്കുമുള്ള ആശങ്കകൾ എത്രയുംവേഗം പരിഹരിക്കണമെന്ന് ആവശ്യം. നാട്ടുകാർ തീരദേശ ഹൈവെ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.

നിലവിലുള്ള കർമസമിതികൾ ചേർന്നാണ് കോ-ഓർഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചത്. ഭാരവാഹികൾ: വി.കെ. അബ്ദുറഹിമാൻ (ചെയർമാൻ), സി.പി.ഗിരീഷൻ (വൈസ് ചെയർമാൻ), കെ.പി.സുശാന്ത് (കൺവീനർ), പി.എം.നിഷീത് (ജോ.കൺവീനർ), വി.പി.രത്നാകരൻ (ഖജാൻജി)