താമരശ്ശേരിയില്‍ കാര്‍ ടിപ്പറിനടിയില്‍പ്പെട്ടു; അപകടത്തില്‍ പരുക്കേറ്റവര്‍ ചികിത്സയില്‍


താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിലില്‍ ടിപ്പറിനടിയില്‍പ്പെട്ട് കാര്‍ തകര്‍ന്നു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ പരുക്കേറ്റ കാര്‍യാത്രികരായ അടിവാരം പൊട്ടിക്കൈയില്‍ നിസാര്‍, അച്യുതന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറിനെ അതേ ദിശയില്‍ വന്ന കാര്‍ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരേ വന്ന ടിപ്പറില്‍ തട്ടി മുന്നിലുള്ള ടിപ്പറിനടിയില്‍പ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അപകടം.