താമരശ്ശേരിയിലെ സിപിഎം നേതാവിനെ കൊല ചെയ്യാന്‍ കൊയിലാണ്ടിക്കാരന് നബീലിന് ‘ലീഗ്’ ക്വട്ടേഷന്‍-വെളിപ്പെടുത്തല്‍
താമരശ്ശേരി: കർഷക തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റും, സിപിഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗവും, കൊടുവള്ളി നഗരസഭ കൗൺസിലുമായ കെ.ബാബുവിനെ വധിക്കാൻ ഗൂഡാലോചന നടത്തിയതായ് മുൻ കൗൺസിലറും യൂത്ത് ലീഗ് നേതാവുമായിരുന്ന കോഴിശ്ശേരി മജീദ് വെളിപ്പെടുത്തി. കൊയിലാണ്ടിക്കാരൻ നബീലിനെ ക്വട്ടേഷൻ ഏൽപ്പിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ.
2013 ജൂലൈയിൽ കൊടുവള്ളിയിൽ അബുബക്കർ സിദ്ദിഖ് എന്ന വ്യക്തിയുടെ സ്വാഭാവിക മരണവുമായി ബന്ധപ്പെടുത്തി സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.ബാബുവിനെ പ്രതിസ്ഥാനത്ത് കൊണ്ടുവരാനും അദ്ദേഹത്തെ വധിക്കാനും കൊട്ടേഷൻ നൽകിയതായാണ് മജീദിന്റെ വെളിപ്പെടുത്തൽ.
കെ.ബാബുവിനെ വധിക്കാനും അന്നത്തെ ഡിവൈഎഫ്ഐ നേതാവ് പ്രദീപനെ വെട്ടി പരിക്കേൽപ്പിക്കാനും കൊടുവള്ളി ബാങ്ക് പ്രസിഡൻ്റിനെ ഭീഷണിപ്പെടുത്താനും പദ്ധതിയിട്ടാണ് ഗൂഡാലോചന നടന്നത്. 2013 ജൂലൈ 24ന് കൊടുവള്ളി മുനിസിപ്പൽ ലീഗ് ഓഫീസിൽ ചർച്ച നടത്തിയാണ് ഗൂഡാലോചനക്ക് തുടക്കമിട്ടത്.
ഇന്നത്തെ ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.കെ.എ ഖാദറിനെയും
യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം.നസീഫിനെയുമാണ് ബാബുവിനെ വധിക്കാനും മറ്റ് രണ്ട് പേരെ ആക്രമിച്ച് പരിക്കേള്പ്പിക്കുവാനുമുള്ള പദ്ധതിക്ക് ചുമതലപ്പെടുത്തിയത്. ലിഗ് മുനിസ്സിപ്പൽ പ്രസിഡൻ്റ് വി അബ്ദുഹാജി ഉൾപ്പെട്ട ഭാരവാഹി യോഗമാണ് ഈ ഹീനക്രത്യം നിറവേറ്റുന്നതിനായി ഇരുവരെയും
ചുമതലപ്പെടുത്തിയത്.
ലീഗ് ഓഫിസിൽ നടന്ന ഗൂഡാലോചനയുടെ ഭാഗമായി കെ.കെ.എ ഖാദറും, എം.നസീഫും കോഴിക്കോട് ബീച്ചിൽ ക്വട്ടേഷൻ സംഘവുമായി ഓഗസ്റ്റ് മാസം രണ്ട് തവണ കൂടിക്കാഴ്ച നടത്തി. കെ ബാബുവിനെ വധിക്കാനും, പ്രദീപനെ വെട്ടി പരിക്കേല്പ്പിക്കാനുമായി അഞ്ച് ലക്ഷം രൂപയുടെ ക്വട്ടേഷനാണ് നല്‍കിയത്. കൊയിലാണ്ടി സ്വദേശി നമ്പീല് എന്ന വ്യക്തിയാണ് ക്വട്ടേഷന്‍ സംഘത്തിന്റെ തലവന്‍. ഇയാള്‍ക്ക് അഡ്വാന്‍സായി 50,000 രൂപ കെ.കെ.എ ഖാദറും, എം.നസീഫും ചേര്‍ന്ന് നല്‍കിയിരുന്നു. ക്വട്ടേഷനായുള്ള ഹലാല പണം സ്വരൂപിക്കാനുള്ള ഉത്തരവാദിത്തം ലീഗ് മണ്ഡലം പ്രസിഡന്റ് വി.അബ്ദുഹാജിക്കായിരുന്നെന്നും മജീദ്
പറഞ്ഞു.
ക്വട്ടേഷൻ സംഘം കെ.ബാബുവിൻ്റെ വീട്ടിലും പരിസരത്തും മാനിപുരത്തുമായി വെളുത്ത സ്കോർപ്പിയോ കാറിൽ രണ്ടു ദിവസം കറങ്ങി നടന്ന് ബാബുവിനെ തിരിച്ചറിഞ്ഞു. വധിക്കാനുള്ള പ്ലാന്‍ തയ്യാറാക്കി ലീഗ് നേതാക്കളെ വിവരമറിയിച്ച ഇവര്‍ കൃത്യം നടത്താന്‍ തയ്യാറാണെന്നും എന്നാല്‍ കുറ്റം ഏറ്റെടുക്കാന്‍ 5 പേരെ തയ്യാറാക്കി വെക്കണമെന്നും പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതികളെ ലഭിക്കാതിരുന്നതോടെ സംഘം ഇതിൽ നിന്ന് പിന്മാറുകയാണ് ഉണ്ടായത്.
ഡിവൈഎഫ് നേതാവ് പ്രദീപനെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിക്കാനായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ തീരുമാനം. എന്നാല്‍ ഇവരുടെ ശ്രമം പരാജയപ്പെട്ടു. ഗുണ്ടാസംഘം സഞ്ചരിച്ചിരുന്ന വാഹനം നാല് തവണ റോന്ത് ചുറ്റി പ്രദീപന്റെ അടുത്തെത്തിയെങ്കിലും എതിരെ വാഹനം വന്നതിനാലും പ്രദീപന് തെന്നിമാറിയതിനാലും പരാജയപ്പെടുകയാണുണ്ടായത്.
യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം.നസീഫ് ഇക്കാലയളവിൽ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലികുട്ടിയുടെ ഓഫിസ് സഹായി ആയിരിക്കെ ചെയ്ത കൃത്യമെന്ന നിലക്ക് ഔദ്യോഗികവൃത്തി ദുരുപയോഗം ചെയ്തതിനും
കേസ് രജിസ്റ്റർ ചെയ്യണം. ഇയാൾ വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സോപ്സിൽ ജോലിക്കാരനായത് ഏത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും മജീദ്
ചോദിച്ചു.
കൊടുവള്ളി, ഒളവണ്ണ ,പുതുപ്പാടി പഞ്ചായത്തുകളിൽ സെക്രട്ടറിയായിരുന്ന അജിതയുടെ സാമ്പത്തിക കാര്യങ്ങൾ മരണത്തിനു മുൻപും ശേഷവും കൈകാര്യം ചെയ്തിരുന്നത് നിലവിലെ ലീഗ് മുനിസിപ്പൽ മണ്ഡലം ജനറൽ സെക്രട്ടറിയാണ്.മരണ ശേഷം ഇവരുടെ സ്വത്ത് കൈമാറ്റം സംബന്ധിച്ച് അന്വേഷണം വേണം.
ഇയാൾ നടത്തിയിട്ടുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ലിഗ് ജില്ലാ നേതൃത്തിന് അറിവുണ്ടങ്കിലും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ മടിക്കുന്നതിന് പിന്നിൽ വധശ്രമത്തിൻ്റെ ഗൂഡാലോചന, ഹരിതസ്നേഹ സംഘം ,സുരക്ഷ സംഘം എന്നിവയിലേക്ക് പിരിച്ച് കിട്ടിയ 96 ലക്ഷം രൂപയോളം പണത്തിൻ്റെ ഇടപാടുകളാണ്.
മുസ്ലീം ലിഗ് പാർട്ടിയെ ഇതിനായി ദുരുപയോഗിച്ചെങ്കിൽ അതിന് കൂട്ട് നിന്നവരെ പുറത്താക്കാൻ ജില്ലാ, സംസ്ഥാന നേതൃത്വം തയ്യാറാകണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച് കാരാട്ട് ഫൈസലിനോട് പരാജയപ്പെട്ട കെ.കെ.എ.ഖാദർ യു ഡി എഫ് വിമത സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടും അയാളെ വീണ്ടും മുനിസിപ്പൽ സെക്രട്ടറിയാക്കിയത് യു ഡി എഫ് അണികളോടുള്ള ലീഗിൻ്റെ വെല്ലുവിളിയാണ്.
ഹരിതസ്നേഹ സംഘം, സുരക്ഷ സ്കീം പദ്ധതികളിലൂടെ സ്ത്രീകളെയും വിധവകളെയും തട്ടിപ്പിനിരയാക്കിയത് സംബന്ധിച്ച് സാമൂഹിക വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുമെന്നും ഹംസ പറഞ്ഞു. ശക്തമായ അന്വഷണം നടത്തി ഈ തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയവരെ ശിക്ഷിക്കണം
ഈ പദ്ധതികൾക്കായി പിരിപ്പിച്ച 96 ലക്ഷം രൂപയുടെ കണക്ക് പുറത്ത് വിടാത്തത് തട്ടിപ്പിൻ്റെ ആഴം വർദ്ധിപ്പിക്കുന്നു . നിരവധി തവണ പാർട്ടി വേദികളിൽ
ഇത് സംബന്ധിച്ച്ചോദ്യമുയർന്നപ്പോൾ നേതൃത്വം പിന്നീട് വിശദീകരിക്കാമെന്ന്
പറഞ്ഞ് തടിയൂരുകയാണ് ഉണ്ടായത്. ഇത് സംബന്ധിച്ച് പാർട്ടി സംസ്ഥാന കമ്മിറ്റി വിശദീകരണം ആവശ്യപ്പെടണം. ലീഗ് അണികളിൽ നിന്ന് വിമർശനമുണ്ടായ
സാഹചര്യത്തിൽ ഇത് ചോദ്യം ചെയ്ത മുനിസിപ്പൽ യൂത്ത് ലീഗ്ട്രഷററും യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗവുമായ എന്നെ യോഗങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നതിനാൽ പാർട്ടിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് രാജി വെക്കാൻ ഞാൻ തയ്യാറാവുകയാണ്.
സ്വർണ്ണ കടത്ത് കേസിൽ ഫൈസൽ കാരാട്ടിനെതിരെ കള്ളക്കേസ് ചമക്കാൻ കൂട്ട് നിന്ന കൊടുവള്ളിയിലെ ലീഗ്ബീ-ജെപി ബന്ധം കേരളത്തിലെ മികച്ച പോലിസ്
ഉദ്യോഗസ്ഥനെ (ഇപ്പോൾ എൻഐഎ) സ്വാധീനിക്കാൻ മുൻ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സഹായി വഴി ശ്രമിച്ചു. അയാളുടെ ഫോൺ രേഖകൾ, സഞ്ചരിച്ച ദിവസം, ടവർ ലൊക്കേഷൻ എന്നിവ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ ബോധ്യപ്പെടും.
ഹരിതസ്നേഹ സംഘത്തിൻ്റെ അഴിമതി സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ച മാധ്യമ പ്രവർത്തകനെതിരെ ഭീഷണിയുണ്ടായി. ഇത് സംബന്ധിച്ച് വിജിലൻസിലും ക്രൈംബ്രാഞ്ചിലും നൽകിയ പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കണം.
മുസ്ലീം ലീഗിലെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത് പാർട്ടിയെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ ലോബി തന്നെയാണ് ഹരിത സ്നേഹത്തിൻ്റെയും സുരക്ഷ സ്കീമിൻ്റെയും തട്ടിപ്പിനും കൂട്ട് നിൽക്കുന്നതും.ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ട് നിന്നവർക്കെതിരെ നിയമ നടപടി ആവശ്യപ്പെടുമെന്നും മജീദ് പറഞ്ഞു.