ഡിവൈഎഫ്ഐയുടെ മഴക്കാലപൂർവ്വ ശുചീകരണത്തിന് കൊയിലാണ്ടിയിൽ തുടക്കമായി


കൊയിലാണ്ടി: ഡിവൈഎഫ്‌ഐ നടപ്പിലാക്കുന്ന മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ കൊയിലാണ്ടി ബ്ലോക്ക് തല ഉല്‍ഘാടനം ചെങ്ങോട്ടുകാവില്‍ നടന്നു. ഡിവൈഎഫ്‌ഐ സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി.ലിജീഷ് ഉദ്ഘാചനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ:ഷീബ മലയില്‍, ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സി.എം. രതീഷ്, മേഖലാ സെക്രട്ടറി സ:ജൂബീഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്നുള്ള ഒരാഴ്ചക്കാലം യൂണിറ്റ്, മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തുമെന്ന് ഡിവൈഎഫ്‌ഐ.