ജോലിക്കായി കമ്പനികള്‍ കയറിയിറങ്ങി മടുത്തോ? നിങ്ങള്‍ക്കായി കെ.കെ.ഇ.എമ്മിന്റെ വെര്‍ച്വല്‍ തൊഴില്‍ മേള; അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം…
കോഴിക്കോട്: തൊഴിലന്വേഷകര്‍ക്കായികേരള നോളജ് ഇക്കണോമി മിഷന്റെ (കെ.കെ.ഇ.എം) വെര്‍ച്വല്‍ തൊഴില്‍ മേള. ജനുവരി 21 ന് ആരംഭിച്ച ഓണ്‍ലൈന്‍ തൊഴില്‍ മേള 27 വരെ തുടരും. കേരള സര്‍ക്കാര്‍ പ്രവര്‍ത്തന പരിപാടിയാണ് കെകെഇഎം ജോബ് ഫെയര്‍ സീസണ്‍ 1. ഇതിലൂടെ 10,000 തൊഴിലവസരങ്ങള്‍ നല്‍കാനാണ് പദ്ധതി.
കേരള നോളജ് ഇക്കണോമി മിഷന്‍ (കെകെഇഎം)DWMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും, അവരുടെ സൗകര്യാര്‍ത്ഥം വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ വെര്‍ച്വല്‍ തൊഴില്‍ മേളയിലൂടെ തൊഴില്‍ മേളയില്‍ പങ്കെടുക്കാനുള്ള അവസരംനല്‍കുന്നു. മറ്റ് തൊഴില്‍ മേളകളില്‍ നിന്ന് വ്യത്യസ്തമായി, KKEM ജോബ് മേളകള്‍ ഒറ്റത്തവണയോ വാര്‍ഷികമോ അല്ല.
ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകന്‍ അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നത് വരെ ഒന്നിലധികം അവസരങ്ങളിലൂടെയും KKEM സഹായിക്കുന്നു.
ഇതിനായി ഉദ്യോഗാർത്ഥികൾ http://Knowledgemission.kerala.gov.in സൈറ്റിൽ ലോഗിൻ ചെയ്‌ത് ഇനിപ്പറയുന്ന പ്രകാരം ചെയ്യുക:
(1) DWMS പോർട്ടലിൽ ഉദ്യോഗാർത്ഥികൾ അവരുടെ Skills,വിദ്യാഭ്യാസ യോഗ്യത, അനുഭവപരിചയം അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ പ്രൊഫൈൽ രജിസ്ട്രേഷൻ പൂർണമാക്കുക.
(2) ജോബ് ഫെയറിനായി വെർച്വൽ ജോബ് ഫെയർ മോഡ് തിരഞ്ഞെടുക്കുക
(3) പുതുക്കിയ വിവരങ്ങൾ, CV എന്നിവ അപ്‌ലോഡ് ചെയ്യുക
(4) അവരവരുടെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന അനുയോജ്യമായ
ജോലികൾ തൊഴിൽദായകർ ഓഫർ ചെയ്യുന്നത് തിരഞ്ഞെടുക്കുക.
ഉടനെ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഓപ്ഷണൽ മൂല്യവർദ്ധന സേവനം എന്ന നിലയിൽ താത്പര്യമുളള തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിന് ‘റോബോട്ടിക് അഭിമുഖത്തിലും, ഓട്ടോമാറ്റിക് പ്രതികരണ മൂല്യനിർണയത്തിലും ശ്രദ്ധയോടെ പങ്കെടുക്കാം.
മുകളിൽ പറഞ്ഞവയെ അടിസ്ഥാനമാക്കി, വിവിധ ജോലികൾക്കുള്ള തീയതിയും സമയവും,ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴി അറിയിക്കും.
തൊഴിൽ മേളയുടെ പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും അനുയോജ്യമായ പുതിയ ജോലികളുടെ ലഭ്യതയ്ക്കും ഉദ്യോഗാർത്ഥികൾ
വെബ്സൈറ്റ് പരിശോധിക്കുക.