ജീവനക്കാരും അധ്യാപകരും അണിനിരന്നു; കാൽനട ജാഥകൾ ആരംഭിച്ചു


കൊയിലാണ്ടി: കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, വർഗീയതയെ ചെറുക്കുക, പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, എൽഡിഎഫ് സർക്കാറിൻ്റെ ജനപക്ഷ നയങ്ങൾക്ക് കരുത്ത് പകരുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ആക്ഷൻ കൗൺസിൽ സമരസമിതി നേതൃത്വത്തിൽ നടത്തുന്ന കൊയിലാണ്ടി മേഖലാ കാൽനട ജാഥ ഇന്ന് ആരംഭിച്ചു.

ജാഥയുടെ ഉദ്ഘാടനവും ജാഥാ ക്യാപ്റ്റന് പതാക കൈമാറലും നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ നിർവഹിച്ചു. എം.എ.ഷാജി അധ്യക്ഷത വഹിച്ചു. ഇ.കെ.അജിത്ത്, സി.കുഞ്ഞമ്മദ് മാസ്റ്റർ, ജിതേഷ് ശ്രീധർ, ആർ.എം.രാജൻ, വി.പി.ഉണ്ണികൃഷ്ണൻ, ബാബു ആനവാതിൽ വി.പി.നിത എന്നിവർ സംസാരിച്ചു. എക്സ്.ക്രിസ്റ്റി ദാസ് സ്വാഗതവും ഡി.കെ.ബിജു നന്ദിയും രേഖപ്പെടുത്തി.

കെ.എസ്.ടി.എ ജില്ലാ ജോ.സെക്രട്ടറി ആർ.എം.രാജൻ ക്യാപ്റ്റനായി കാട്ടിലെപീടികയിൽ നിന്നും, കെ.എം.സി.എസ്.യു സംസ്ഥാന സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ ക്യാപ്റ്റനായി ചിങ്ങപുരത്തും നിന്നും എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജിതേഷ് ശ്രീധർ ക്യാപ്റ്റനായി മൂരാട് പാലത്തു നിന്നും ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 11, 12 തിയ്യതികളിലായി
കൊയിലാണ്ടി മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണമേറ്റുവാങ്ങും.