ജില്ലയില്‍ ഇന്ന് 722 പേര്‍ക്ക് കൊവിഡ്; പയ്യോളിയില്‍ 24 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 722 കൊവിഡ് പോസിറ്റീവ് കേസുകള്‍. 710 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. വിദേശത്ത് നിന്ന് എത്തിയ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത അഞ്ച് പോസിറ്റീവ് കേസുകളുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 561 പേര്‍ കൂടി രോഗമുക്തരായി.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ്. 158 പേര്‍ക്കാണ് ഇവിടെ കൊവിഡ് പോസിറ്റീവായത്. പയ്യോളിയില്‍ 24 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.
സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.
# കുന്ദമംഗലം – 36
# മണിയൂര്‍ – 31
# ചോറോട് – 27
#നൊച്ചാട് – 25
# പയ്യോളി – 24
# നരിക്കുനി – 20
# ചേളന്നൂര്‍ – 19
# തിക്കോടി – 18
# മുക്കം – 17
# ഒളവണ്ണ – 16
# കടലുണ്ടി, കാവിലുംപാറ – 15
# കൊടിയത്തൂര്‍, പെരുവയല്‍ 14
# കക്കോടി, കുരുവട്ടൂര്‍ – 12
# അത്തോളി, മടവൂര്‍, താമരശ്ശേരി – 11
# വടകര, തൂണേരി- 10
# കൂരാച്ചുണ്ട് – 8
# ചെറുവണ്ണൂര്‍,ആവള, ചങ്ങരോത്ത്, ഫറോക്ക് , പുതുപ്പാടി, തിരുവമ്പാടി – 7
# ബാലുശ്ശേരി, കാരശ്ശേരി, കിഴക്കോത്ത്,കുടരഞ്ഞി, മരുതോങ്കര, മാവൂര്‍, പനങ്ങാട്, പുറമേരി, വില്യാപ്പളളി – 6
# കൊയിലാണ്ടി, നാദാപുരം, നടുവണ്ണൂര്‍, ചാത്തമംഗലം, കൊടുവളളി, കട്ടിപ്പാറ,കുറ്റ്യാടി, രാമനാട്ടുകര – 5
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക