ജനപ്രതിനിധികള്‍ക്കായി ‘സമന്വയം 2021’ സംഘടിപ്പിച്ചു


കൊയിലാണ്ടി: നഗരസഭയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാനായി സമന്വയം 2021 സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ കെ.പി.സുധ പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സി കവിത മുഖ്യപ്രഭാഷണം നടത്തി.

വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ്, സി.ഡി.എസ് അധ്യക്ഷമാരായ എം.പി ഇന്ദുലേഖ, യു.കെ റീജ, ടി.ഇ വിനീത, എം തുഷാര, വി.ആര്‍ രചന എന്നിവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക