ചെറുവണ്ണൂരില്‍ കിണറ്റില്‍ ആട് വീണു, ആടിനെ രക്ഷിക്കാനിറങ്ങിയ ആളും കിണറ്റില്‍ കുടുങ്ങി; ഒടുവില്‍ രക്ഷയ്‌ക്കെത്തി ഫയര്‍ഫോഴ്‌സ്‌


ചെറുവണ്ണൂര്‍: കിണറ്റില്‍ വീണ ആടിനെയും രക്ഷിക്കാന്‍ കിണറ്റിലിറങ്ങി കയറാന്‍ കഴിയാതെ വന്ന ആളിനെയും പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. ചെറുവണ്ണുര്‍ പഞ്ചായത്തിലെ നിരപ്പം മൈതാനത്തിനടുത്ത് വാളിയില്‍ അമ്മതിന്റെ 90 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ വാളിയില്‍ രാമചന്ദ്രനെയും ആടിനെയുമാണ് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തിയത്.

അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസ്സര്‍ മുരളീധരന്‍.സികെ, സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ പി.സി.പ്രേമന്‍, സുനില്‍.കെ, സ്വപ്‌നേഷ്.എന്‍.കെ, അനൂപ്.എന്‍.പി, സി.കെ.സ്മിതേഷ്, രാജേഷ്.കെ, വടകര അഗ്‌നിരക്ഷാനിലയം ജീവനക്കാരനും നാട്ടുകാരനുമായ സുഭാഷ്.പിസി എന്നിവര്‍ ചേര്‍ന്നാണ് രക്ഷിച്ചത്. വാളിയില്‍ രാമചന്ദ്രന്റെ സമയോചിതമായ ഇടപെടലും രക്ഷയായി.

വീഡിയോ കാണാം-